Breaking News

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം; കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ന്യൂഡല്‍ഹി..

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി ന്യൂഡല്‍ഹി. രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വെച്ച്‌ ഏറ്റവുമധികം പൈശാചികമായ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നടക്കുന്ന നഗരമാണ് ഡല്‍ഹിയെന്ന് ദേശീയ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകകള്‍ പറയുന്നു.
കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടല്‍ കാരണം രാജ്യത്തെ എല്ലായിടത്തും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 18 ശതമാനം കേസുകളും ഡല്‍ഹിയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ 2.4 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ഓരോ ദിവസവും 650 കേസുകള്‍ വീതം.

472 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പ്രണയം മൂലമുള്ള കൊലപാതകളും സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുമാണ് അധികവും. 2019ല്‍ 521 കൊലപാതക കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ കിഡ്നാപ്പിങ് കേസുകളില്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. 2019ല്‍ 5,900 കിഡ്നാപ്പിങ് കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2020ല്‍ 4,062 കേസുകളായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 3,000 കേസുകളിലും ഇരകള്‍ 12നും 18നും ഇടയിലുള്ള കുട്ടികളാണ്. അതേസമയം, ബംഗളുരുവില്‍ 19, 964 കേസുകളും മുംബൈയില്‍ 50,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കിഡ്നാപ്പിങ് കേസുകളിലും ഡല്‍ഹിക്ക് തന്നെയാണ് ഒന്നാംസ്ഥാനം. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം 1,173 കിഡ്നാപ്പിങ് കേസുകളും ലക്നോവില്‍ 735 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തിലും ഡല്‍ഹി തന്നെയാണ് മുന്‍പന്തിയില്‍. 10,093 അതിക്രമ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ, പുനെ, ഗാസിയാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയലധികമാണ് ഇത്.

997 ബലാത്സം കേസുകള്‍, 110 സ്ത്രീധന അതിക്രമങ്ങള്‍, 1,840 സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകള്‍, 326 അധിക്ഷേപ കേസുകള്‍ എന്നിങ്ങനെയാണ് കണക്ക്. ഇരകളില്‍ പകുതിയും 30 വയസ്സില്‍ താഴെയുള്ളവരാണ്. ഭൂരിഭാഗം കേസുകളിലും പ്രതികള്‍ വീട്ടുകാര്‍, പങ്കാളികള്‍, അയല്‍ക്കാര്‍ എന്നിവരാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …