Breaking News

Breaking News

ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളെയും സന്ദർശിച്ചിരുന്നു.ഇതിനു ശേഷം ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ …

Read More »

അദാനി വിഷയം; കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ ലോക്സഭയിൽ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിൽ എന്താണ് ബന്ധം? അദാനിക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി, ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടും കേരളവും മുതൽ ഹിമാചൽ പ്രദേശ് വരെ രാജ്യത്തുടനീളം അദാനി എന്ന പേര് കേൾക്കുന്നു. നിരവധി ബിസിനസുകളിൽ നിക്ഷേപം നടത്തുന്ന അദാനി …

Read More »

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാൻ സാധ്യത. രോഗബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് …

Read More »

തുര്‍ക്കി ഭൂചലനം; 3 ദിവസംമുമ്പ് കൃത്യമായി പ്രവചിച്ച് ഡച്ച് ഗവേഷകന്‍

ആംസ്റ്റര്‍ഡാം: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയായി ഡച്ച് ഗവേഷകന്‍റെ പ്രവചനം. നെതർലാൻഡിലെ ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സോളാർ സിസ്റ്റം ജ്യോമെട്രി സർവേയിലെ (എസ്എസ്ജിഇഒഎസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർ ബീറ്റ്സിൻ്റെ പ്രവചനമാണ് ചർച്ചാ വിഷയം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം മധ്യ, തെക്കൻ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ഉടൻ തന്നെ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഹൂഗർ …

Read More »

തുനിവിനെ പിന്നിലാക്കി വാരിസ്; ചിത്രം 300 കോടി ക്ലബ്ബില്‍

പൊങ്കൽ റിലീസ് ചിത്രം ‘വാരിസ്’ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി റിപ്പോർട്ട്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടി. വിജയ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അജിത്തിന്‍റെ ‘തുനിവ്’ ആഗോളതലത്തിൽ 250 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസി’ൽ രശ്മിക മന്ദാന, ശരത് കുമാർ , പ്രകാശ് രാജ്, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ …

Read More »

ചൈനീസ് ബലൂൺ; അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനൊരുങ്ങി യു എസ്

വാഷിങ്ടൻ: ചൈനീസ് ബലൂണിന്‍റെ അവശിഷ്ടങ്ങൾ പൂർണ്ണമായും വീണ്ടെടുക്കാനുള്ള ശ്രമവുമായി യുഎസ് വ്യോമസേന. അറ്റ്ലാന്‍റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്‍റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കണ്ടെടുത്ത അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറാൻ പദ്ധതിയില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണിതെന്ന് ചൈന വാദിക്കുമ്പോൾ, ചാരവൃത്തിയാണ് ലക്ഷ്യമെന്നാണ് യു എസിൻ്റെ മറുവാദം. ചാരവൃത്തിക്കുള്ള ചൈനീസ് ഉപകരണമാണെന്ന് അവകാശപ്പെട്ട് യുഎസ് സൈന്യം ബലൂൺ മിസൈൽ ഉപയോഗിച്ചാണ് നശിപ്പിച്ചത്. യുഎസ് വ്യോമസേനയുടെ …

Read More »

തുർക്കി ഭൂചലന പരമ്പര; മരണം 4,800, 8 മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

അങ്കാറ: തുടർച്ചയായ ഭൂകമ്പങ്ങളുടെ ആഘാതത്തിൽ വലഞ്ഞ് തുർക്കിയും സിറിയയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 4,800 കടന്നു. മരണസംഖ്യ എട്ട് മടങ്ങ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായി ഉയരുന്ന നിലവിളി ആരെയും വേദനിപ്പിക്കുന്നതാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറപോലെ ഉറച്ച ഹൃദയങ്ങളെപ്പോലും കരയിപ്പിക്കും. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലുടനീളം ഹൃദയഭേദകമായ കാഴ്ചകളാണ്.  മരണസംഖ്യ എട്ടിരട്ടിയായി …

Read More »

വെള്ളക്കരം കൂട്ടിയ വിഷയം; റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർദ്ധിപ്പിച്ചത് ആദ്യം നിയമസഭയിൽ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചട്ടം 303 പ്രകാരം എ.പി അനിൽ കുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമ്പോൾ സഭാ സമ്മേളന കാലയളവിലാണെങ്കിൽ ആദ്യം സഭയിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. …

Read More »

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസിലെ സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഹൈക്കോടതി

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നടത്തരുതെന്നും ഡൽഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ശർമ്മയാണ് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ കന്യകാത്വ പരിശോധനക്കെതിരെ 2009ൽ സമർപ്പിച്ച ഹർജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നത് അത്തരമൊരു പരിശോധന …

Read More »

ചാറ്റ് ജിപിടിക്ക് മറുപടിയുമായി ഗൂഗിൾ; ‘ബാര്‍ഡ്’ ഉടനെത്തും

കാലിഫോർണിയ: ചാറ്റ് ജിപിടിക്ക് മറുപടിയായി ഗൂഗിൾ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്‍റെ പേര് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ബാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്‍റെ ബ്ലോഗിൽ പങ്കിട്ടു. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡയലോഗ് ആപ്ലിക്കേഷൻ ലാംഡയെ അടിസ്ഥാനമാക്കിയുള്ളതാണ് ബാർഡ്. നിലവിൽ, ഒരു വിഭാഗം ആളുകൾ പരീക്ഷണാര്‍ത്ഥം ബാർഡ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമായേക്കും. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഫെബ്രുവരി എട്ടിന് നടക്കുന്ന ഗൂഗിളിന്‍റെ ആർട്ടിഫിഷ്യൽ …

Read More »