ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് …
Read More »വിഴിഞ്ഞം പദ്ധതി; അദാനി ഗ്രൂപ്പിനു നൽകാൻ സർക്കാർ 850 കോടി വായ്പയെടുക്കും
രാകേഷ് കെ.നായർ തിരുവനന്തപുരം തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനു നൽകാൻ 850 കോടി രൂപ അടിയന്തര വായ്പ എടുക്കാനൊരുങ്ങി സർക്കാർ. പദ്ധതിക്കായി 850 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ അദാനി ഗ്രൂപ്പിന് കൈമാറാനാണ് സർക്കാർ തീരുമാനം. ഹഡ്കോയിൽ നിന്നോ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
Read More »ഇന്ധന സെസ്; ഇന്ന് മുതൽ യുഡിഎഫിന്‍റെ രാപ്പകൽ സമരം
തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ ഇന്ന് മുതൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലും രാപ്പകൽ സമരം നടത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, തൃശൂരിൽ രമേശ് ചെന്നിത്തല, തുടങ്ങി …
Read More »ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തില്‍; വയനാട്ടിൽ വൻ സ്വീകരണം
കോഴിക്കോട്: ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെ സ്വന്തം മണ്ഡലത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ന്യൂമാൻ ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിലെ വിവിധ …
Read More »മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി …
Read More »ട്രാൻസ്ജെൻഡർ പ്രസവം; വിവാദ പരാമർശവുമായി മുൻ മന്ത്രി എം കെ മുനീർ
കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ വിഡ്ഢികളുടെ പറുദീസയിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം കെ മുനീർ പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങൾ പോലും പ്രചാരണം നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. ഇയാൾ പ്രസവിച്ചത് ആശ്ചര്യകരമാണെന്ന് എം കെ മുനീർ പറഞ്ഞു. …
Read More »ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്സിജി ക്യാൻസർ സെന്ററിലെ ഡോക്ടർമാർ
ബെംഗളൂരു: എച്ച്സിജി കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഉമ്മൻ ചാണ്ടിയെ പരിശോധിച്ചെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകൾ ഉമ്മൻചാണ്ടിക്കുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടർചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും …
Read More »മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
ജയ്പുർ: മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ മന്ത്രം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണെന്നും, ഈ എക്സ്പ്രസ് ഹൈവേ വികസ്വര ഇന്ത്യയുടെ മികച്ച ചിത്രമാണെന്നും മോദി പറഞ്ഞു. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നടത്തിയ നിക്ഷേപവും പുതിയ മെഡിക്കൽ …
Read More »സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന തീരുമാനത്തിൽ കെപിസിസി
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നില നിൽക്കുന്നു എന്ന രീതിയിൽ ഇനി ചർച്ച വേണ്ടെന്നും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെ.പി.സി.സിയുടെ ഭവന സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പദ്ധതി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. അടുത്ത 15ന് ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്താനും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്. …
Read More »മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മല്ലപ്പള്ളിയിൽ നിന്നാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകർ കാലിക്കുടം മന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം …
Read More »