Breaking News

ഇന്ധന സെസ്; ഇന്ന് മുതൽ യുഡിഎഫിന്‍റെ രാപ്പകൽ സമരം

തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ ഇന്ന് മുതൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലും രാപ്പകൽ സമരം നടത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണി വരെയാണ് സമരം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, തൃശൂരിൽ രമേശ് ചെന്നിത്തല, തുടങ്ങി വിവിധ ജില്ലകളിൽ മറ്റ് നേതാക്കളും സമരത്തിന് നേതൃത്വം നൽകും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലും രാപ്പകൽ സമരം മറ്റൊരു ദിവസമാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …