കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്‍റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട …
Read More »ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ല: എം.വി ഗോവിന്ദന്‍
കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമുണ്ടായാൽ പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഒരു പ്രതിഷേധവുമില്ല. ബജറ്റ് സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിൻ മേലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 15 തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം അതിജീവിക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ വേണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് …
Read More »മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
ദുബായ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു മുഷറഫ്. പാകിസ്ഥാന്റെ 10 ആമത് പ്രസിഡന്റായിരുന്നു അദ്ദേഹം.
Read More »ഇസ്രായേൽ യാത്ര; മന്ത്രി പി പ്രസാദിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്
തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രായേൽ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്. പാർട്ടിയെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറെടുത്ത മന്ത്രി പി പ്രസാദിനെ സി പി ഐ സംസ്ഥാന നേതൃത്വം തഴഞ്ഞതിനു പിന്നാലെയാണ് കർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെയെന്ന് വകുപ്പ് നിർദ്ദേശിച്ചത്. തിരഞ്ഞെടുത്ത 20 കർഷകരിൽ പലരും ഇതിനകം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർക്കാർ യാത്ര പൂർണമായും റദ്ദാക്കിയാൽ കർഷകരുടെ പണം നഷ്ടമാകും. …
Read More »ബിജെപിക്ക് വെല്ലുവിളിയായി സിപിഎം കോൺഗ്രസ് സഖ്യം; പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പ്രചാരണത്തിന്
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുമായി സി.പി.എം – കോൺഗ്രസ് സഖ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. സ്ഥാനാർത്ഥി നിർണയത്തോടെ സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യഘട്ടത്തിൽ എത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടനെ എത്തും. സിപിഎമ്മും കോൺഗ്രസും കൈകോർത്തത് ത്രിപുരയുടെ വികസനത്തിനല്ല, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഗോമതി ജില്ലയിലെ അമർപൂരിൽ നടന്ന റാലിയെ അഭിസംബോധന …
Read More »ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ. 615 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിൽ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് …
Read More »ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്
ഇടുക്കി: കാട്ടാനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിർക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കിൽ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു. അതേസമയം, ഇടുക്കിയിൽ ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. വയനാട് ആർ ആർ ടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് …
Read More »ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്; 22 ലോക നേതാക്കളെ മറികടന്ന് മോദി ഒന്നാമത്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ‘മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിൽ 78 % പോയിന്‍റുമായാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 22 ലോക നേതാക്കളെയാണ് മോദി മറികടന്നത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേ …
Read More »ചൈനീസ് ചാര ബലൂൺ; വെടിവെച്ച് വീഴ്ത്തി അമേരിക്കൻ സൈന്യം
വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പ്രവേശിച്ച ബലൂണിനെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച് യുഎസ് സൈന്യം വെടിവച്ചിടുകയായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ബലൂൺ വീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ബലൂൺ അമേരിക്കയുടെ ആകാശത്തേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവച്ചിടാൻ പ്രസിഡന്‍റ് അനുമതി …
Read More »ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി. കാൽനൂറ്റാണ്ടിനുള്ളിൽ മറ്റേതൊരു വികസിതരാജ്യത്തെയും പോലെയും അടിസ്ഥാന സൗകര്യവികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും കേരളത്തെ ഉയർത്തുകയാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യം. സർക്കാരിനു വേണ്ടി ആ ലക്ഷ്യം മുൻ നിർത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സെസും സർചാർജും പിരിച്ചെടുക്കുന്നത് ഇടതുപക്ഷത്തിന്‍റെ നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം ചുമത്തുന്ന സെസ്സിനെയും സർചാർജിനെയും ഇടതുപക്ഷം ഇപ്പോഴും എതിർക്കുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും …
Read More »