Breaking News

ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്: കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി. കാൽനൂറ്റാണ്ടിനുള്ളിൽ മറ്റേതൊരു വികസിതരാജ്യത്തെയും പോലെയും അടിസ്ഥാന സൗകര്യവികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും കേരളത്തെ ഉയർത്തുകയാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യം. സർക്കാരിനു വേണ്ടി ആ ലക്ഷ്യം മുൻ നിർത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സെസും സർചാർജും പിരിച്ചെടുക്കുന്നത് ഇടതുപക്ഷത്തിന്‍റെ നയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം ചുമത്തുന്ന സെസ്സിനെയും സർചാർജിനെയും ഇടതുപക്ഷം ഇപ്പോഴും എതിർക്കുന്നു. ആ നിലപാടിൽ മാറ്റമില്ലെന്നും ബാലഗോപാൽ കുറിപ്പിൽ പറയുന്നു.

കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉൽപ്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറി നികുതിയുടെ പേരിൽ സംസ്ഥാനങ്ങളുമായി വീതം വേക്കേണ്ടതില്ലാത്ത ആവശ്യമില്ലാത്ത സെസ്സുകളും സർചാർജുകളും ചുമത്തുന്നതിന് ന്യായമില്ല. ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം ചുമത്തുന്ന സെസ് ഏകദേശം 20 രൂപയാണ്. ഇതാണ് വിലക്കയറ്റത്തിന്‍റെ യഥാർഥ കാരണം. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഉൽപ്പന്നത്തിന് സർചാർജും സെസും ഏർപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ നീക്കം തെറ്റാണ്. അതാണ് പിൻവലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …