Breaking News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി കനി കുസൃതി…

50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി.

ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് നേടി.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് സുരാജിന് പുരസ്‌കാരം.

ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍

‘ബിരിയാണി’യിലെ അഭിനയമാണ് കനിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് ഇവര്‍ക്ക് പുരസ്‌കാരമായി ലഭിക്കുന്നത്. മികച്ച സംവിധായകനായി ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയേയും തെരഞ്ഞെടുത്തു.

മികച്ച രണ്ടാമത്തെ ചിത്രമായി കെഞ്ചിരയെ തെരഞ്ഞെടുത്തു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിയായി സ്വാസികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുമ്ബളങ്ങി നൈറ്റ്സ്, വാസന്തി സിനിമകളിലൂടെയാണ് ഇരുവരേയും ഈ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.

മധു അമ്ബാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍,

പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …