Breaking News

Politics

ബജറ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌, യുവമോർച്ച പ്രവർത്തകർ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബജറ്റ് കത്തിച്ചു. യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More »

കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര ബജറ്റ്; വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ആരോഗ്യ മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ, പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 196.50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനും അനുബന്ധ …

Read More »

അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകൾ മാത്രമാണുള്ളതെന്ന വിശദീകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ, ഓഹരി വിപണിയിലെ തകർച്ച അവരെ കാര്യമായി ബാധിക്കില്ല. നിക്ഷേപകർക്ക് നേരത്തെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ …

Read More »

വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് പ്രാധാന്യം; ബജറ്റിനെ പ്രശംസിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 342.64 കോടിയാണ് അനുവദിച്ചത്. ഇത്തവണ ഇത് 344.64 കോടിയാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൊത്തം വിഹിതം 85 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തി. …

Read More »

ബിബിസി ഡോക്യുമെന്‍ററി വിവാദം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആധികാരിക രേഖ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി മൂന്നാഴ്ചത്തെ സമയം നൽകി. കേസ് ഏപ്രിലിൽ കോടതി പരിഗണിക്കും. ഡോക്യുമെന്‍ററി ലിങ്കുകൾ പങ്കിടുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രണ്ട് ഹർജികളാണ് …

Read More »

ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്; നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ …

Read More »

ബജറ്റ് നികുതിക്കൊള്ളയും ആശാസ്ത്രീയവും: വി.ഡി സതീശൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിന് സെസ് വർദ്ധിപ്പിക്കുന്നത് ഗുരുതരമാണ്. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. വിലക്കയറ്റം ഉണ്ടാകുമ്പോൾ ആളുകൾ …

Read More »

‘ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്’, കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇന്ധനവില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിക നികുതി ചുമത്തി. നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി സർക്കാരും ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതാണോ ഇടതുപക്ഷത്തിന്‍റെ ബദൽ ? കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് …

Read More »

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സിപിഐ നിർവാഹക സമിതി; യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പാലക്കാട്ടെയും തൃക്കാക്കരയിലെയും സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച കമ്മിഷന്‍റെ റിപ്പോർട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും. സി.പി.ഐയുടെ നിർണായക …

Read More »

മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ വിപരീത പക്ഷത്താണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന സ്വപ്നത്തിന് തുണയായി നിൽക്കുന്നതാണ് പി പ്രസാദിന്‍റെ മനോഭാവമെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ദുരന്തമായാണ് ഇതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി …

Read More »