Breaking News

വിദ്യാഭ്യാസ, തൊഴിൽ മേഖലകൾക്ക് പ്രാധാന്യം; ബജറ്റിനെ പ്രശംസിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 342.64 കോടിയാണ് അനുവദിച്ചത്. ഇത്തവണ ഇത് 344.64 കോടിയാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൊത്തം വിഹിതം 85 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 65 കോടി വകയിരുത്തി.

ഓട്ടിസം പാർക്കിന്‍റെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള 40 ലക്ഷം രൂപ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായകരമാകും. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന വിഹിതമായി 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിവർഷം 50,000 രൂപയാണ് സ്കൂൾ വിദ്യാർത്ഥിക്കായി സർക്കാർ ചെലവഴിക്കുന്നത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മൊത്തത്തിൽ വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബജറ്റ് തൊഴിൽ സൗഹൃദമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തൊഴിൽ, തൊഴിലാളി ക്ഷേമ മേഖലയ്ക്ക് 504.76 കോടി വകയിരുത്തി. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി പദ്ധതിക്കായി 1.10 കോടി വകയിരുത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തുന്നതിന് 10 കോടിയും അസംഘടിത മേഖലയിലെ ദിവസ വേതന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ, അവശരായ മരം കയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി, പ്രസവാനുകൂല്യം എന്നിവക്കായി 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …