തുടര്‍ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയെങ്കിലും കോടിയേരി സ്ഥാനം ഏറ്റെടുക്കാന്‍ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളും കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനും പിറകെയാണ് കോടിയേരി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തത്. …
Read More »വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി..
നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് പറഞ്ഞു. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം …
Read More »ബിജെപിക്ക് തിരിച്ചടി; ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം…
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ദിന്‍ഹാട്ടയില്‍ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ഗോസാബയിലാകട്ടെ 1,43,051 വോട്ടാണ് ഭൂരിപക്ഷം. സിറ്റിംഗ് സീറ്റായ ഖര്‍ദാഹ 93,832 വോട്ടിനാണ് തൃണമൂല്‍ നിലനിര്‍ത്തിയത്. അതേസമയം കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബിജെപിയും രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. …
Read More »പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗ തീരുമാനം….
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദില്ലിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി വിഷയങ്ങള്‍ സംഘടയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം, കൂടാതെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ നിര്‍ദേശം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല. കൂടാതെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ …
Read More »വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍…
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്ക തകരാറിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ …
Read More »ജയിച്ചാല്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം, മുസ്‌ലീങ്ങള്‍ക്ക് അജ്മീര്‍, ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി: കെജ്രിവാള്…
ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക് അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്ലിംകള്ക്ക് അജ്മീര്‍ ഷെരീഫിലേക്കും ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ് കെജ്രിവാളിന്റെ വാഗ്ദാനം. ‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്ലിംകള്ക്ക് അജ്മീര്‍ …
Read More »താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്..
താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശക്തമാണ്. വേറൊരു രാജ്യവും ഇന്ത്യയ്‌ക്കെതിരേ കണ്ണുയര്‍ത്താന്‍ ഇന്ന് ധൈര്യപ്പെടില്ല. താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാല്‍ വ്യോമമാര്‍ഗം തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ക്ക് അറിയാം’- യോഗി ആദിത്യനാഥ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, …
Read More »18 ദിവസത്തെ ചികിത്സക്ക് ശേഷം മന്‍മോഹന്‍ സിംഗ് ആശുപത്രിവിട്ടു…
പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു. സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് …
Read More »ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇളയ സഹോദരനെന്ന് മമത…
ഇന്ത്യന്‍ ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങിലാണ് പെയ്‌സ് പാര്‍ട്ടി അംഗത്വമെടുത്തത്. അടുത്ത വര്‍ഷം ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ സാന്നിധ്യം നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ‘മമതയുടെ സാന്നിധ്യത്തില്‍ ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ അംഗത്വമെടുത്ത വിവരം പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇരുവരും ഒന്നിക്കുമ്ബോള്‍, 2014 മുതല്‍ രാജ്യത്തെ …
Read More »അവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്; ത്രിപുരയിലെ മുസ്ലിം വിരുദ്ധ കലാപത്തില്‍ പ്രതികരണവുമായി രാഹുല്‍
ത്രിപുരയില്‍ മുസ്ലംകള്ക്കെതിരെ അരങ്ങേറിയ വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച് ഈ സര്‍ക്കാറിന് എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ത്രിപുരയില്‍ നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്‍റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്’ -രാഹുല്‍ ട്വീറ്റ് ചെയ്തു. അന്ധതയും ബധിരതയും നടിച്ച് ഈ സര്‍ക്കാറിന് എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ചോദിച്ചു. ത്രിപുരയില്‍ മുസ്ലിംകള്ക്ക് നേരെ ഒരാഴ്ചയായി …
Read More »