എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കറിന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നത്. 21 തവണ സ്വപ്ന കള്ളക്കടത്ത് നടത്തിയപ്പോഴും മുന്‍ …
Read More »ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു…
ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. അന്തരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി പായൽ ഘോഷ് തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി …
Read More »അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി ഖുഷ്ബു ബി ജെ പിയില്‍ ചേര്‍ന്നു; രാജ്യത്തെ നയിക്കാന്‍ മോദിയെ പോലെ ഒരാള്‍ വേണം : ഖുശ്ബു…
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പുതിയ തീരുമാനത്തില്‍ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദര്‍. രാജ്യത്തെ നയിക്കാന്‍ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് …
Read More »‘മാറ്റം അനിവാര്യം’; ബി.ജെ.പിയില്‍ ചേക്കേറാന്‍ ഖുശ്ബു; കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു…
സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത …
Read More »‘ഒരു യുഗത്തിന്‍റെ അവസാനമെന്ന് രാഷ്‌ട്രപതി ; മായാത്ത മുദ്രപതിപ്പിച്ച അതികായനെന്ന് പ്രധാനമന്ത്രി…
രാജ്യത്തെ മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രണബ് മുഖര്‍ജിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു. വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം …
Read More »‘എന്തുകൊണ്ട് അമിത് ഷാ ചികിത്സക്ക് എയിംസ് തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..
കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. ‘എന്തുകൊണ്ട് നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ് തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്ഭുതപ്പെടുന്നു. ഭരണവർഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു …
Read More »കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു..
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്ബര്ക്കമുണ്ടായതിനാലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോഗലക്ഷണമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള അമിത് ഷായുടെ അമിത് ഷായുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More »സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്ബോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ വിദേശത്തുനിന്നുള്ളവര്‍ എത്തുന്ന വേളയില്‍ പോലും സംസ്ഥാനത്ത് കര്‍ശനമായ ജാഗ്രത നിലനിന്നിരുന്നു. വിദേശത്തുനിന്നുള്ളവര്‍ എത്തണമെന്നു തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാടും. …
Read More »എൻഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനം: ചെന്നിത്തല
സ്വർണക്കടത്തു കേസിൽ അസാധാരണ നടപടികൾക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനമാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് പാടില്ല. എൻഐഎ ചോദ്യം മുമ്ബേ മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകണം. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ …
Read More »സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകം; ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 ലധികം രോഗികൾ വരെ ഉണ്ടാകും…
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ആഗസ്ത് മാസം അവസാനത്തോടെ 5000 ലധികം രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്ത് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. …
Read More »