കൊല്ലം ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂടാണു സംഭവം നടന്നത്. മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന്‍ മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. അതേസമയം ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു വീണിരുന്നു. ഇതോടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരു വെന്നാണ് ദൃക്‌സാക്ഷികള്‍ …
Read More »ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയെന്ന് വിലയിരുത്തൽ?? വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യത…
കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്. ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം …
Read More »ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!
മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നാല്‍പ്പത്തഞ്ചുപേരുടെ സ്രവ പരിശോധന നടത്താന്‍ ഇന്നലെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയില്‍ തീരുമാനമായി. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍പ്പെട്ട ഇരുപതോളം വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ …
Read More »ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച് എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..
ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. https://www.facebook.com/news22.in/videos/2504629486521598/?t=2 റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ ഇദ്ദേഹം, …
Read More »കൊല്ലം ശാസ്താംകോട്ടയില്‍ തടാകതീരത്ത് തീപിടിത്തം..!
കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്. പുല്ലും പാഴ്‌ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
Read More »