കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.
ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്.
പുല്ലും പാഴ്‌ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.