ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തായത്.
പരിക്ക് ഭേദമാകുന്നതുവരെ ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിച്ചതായി ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആര്‍ച്ചര്‍ പിന്നീടുള്ള മൂന്ന് ടെസ്റ്റിലും കളിച്ചിരുന്നില്ല.