രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സ്വര്‍ണ്ണവില വിപണിയില്‍ പവന് 30,400 രൂപയായി ഉയര്‍ന്നത്.
സാമ്പത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാന്‍ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്.
ഇന്ന് മാത്രം സ്വര്‍ണം പവന് 280രൂപയാണ് കൂടിയത്. ഇതോടെ പവന് 30,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.