Breaking News

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ സ്വദേശി ടൈറ്റസിനെയാണ്(30) ക​േന്‍റാണ്‍മെന്‍റ്​ പൊലീസ് അറസ്​റ്റ്​ ചെയ്തത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച്‌ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാള്‍ സമാനസ്വഭാവമുള്ള കേസുകളില്‍ മുമ്ബും പ്രതിയായിട്ടുണ്ട്. ക​േന്‍റാണ്‍മെന്‍റ്​ എസ്.എച്ച്‌.ഒ ഷാഫി ബി.എം,

എസ്.ഐമാരായ സഞ്ജു ജോസഫ്, ദിലിജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീണ്‍, ഷൈജു, നസീറ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …