Breaking News

കോവിഡ് 19; സുപ്രീം കോടതി അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി..!

രാജ്യത്ത് കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. നാളെ (ചൊവ്വാഴ്ച്ച) മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍

ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. അഭിഭാഷകരുടെ പ്രോക്‌സിമിറ്റി

കാര്‍ഡ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ നാളെ അടക്കും.

ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏപ്രില്‍ നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …