Breaking News

ഗതാഗതം തടസപ്പെടുത്താനാകില്ല, കര്‍ഷകസമരം അടിയന്തിരമായി പരിഹരിക്കണം: സുപ്രീംകോടതി…

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധത്തില്‍ റോഡ് ഗതാഗതം തടസപ്പെടുന്നത് തുടരാനാകില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധം മൂലം 20 മിനിട്ട് ദൈര്‍ഘ്യമെടുക്കുന്ന യാത്രയ്ക്ക് ദിവസം 2 മണിക്കൂറോളം പാഴാകുന്നുവെന്ന് കാട്ടി നോയിഡ സ്വദേശി മോനിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ.കൗള്‍,

ഹൃഷികേശ് റായ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. ‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണ്.

പ്രതിഷേധം അതിര് കടക്കമ്ബോള്‍ ഗതാഗതം തടസപ്പെടാന്‍ പാടില്ല. എന്തുകൊണ്ട് ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തികൂടാ?’ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. കഴിഞ്ഞ ജൂലായ് 19ന് പ്രസ്തുത ഹര്‍ജി സുപ്രീംകോടതിയുടെ

പരിഗണനയ്‌ക്കെത്തിയപ്പോള്‍ ഹരിയാന , യു.പി. സര്‍ക്കാരുകളോട് സുപ്രീംകോടതി വിശദീകരണം ആരാഞ്ഞിരുന്നു. പ്രതിഷേധക്കാരെ അനുനയത്തില്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു

യു.പി സര്‍ക്കാരിന്റെ മറുപടി. കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിക്കാരി ആരോപിച്ചത്. വിഷയം സെപ്തംബര്‍ 20ന് സുപ്രീംകോടതി വീണ്ടും കേള്‍ക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …