Breaking News

യൂസഫലി ഓക്കേ, മറ്റു രണ്ടു പേര്‍ കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു: മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ…

പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ അനിയന്‍ അഷ്‌റഫ്‌ അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

വിദേശത്തെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍. യൂസഫ് അലിയും പ്രമുഖ നടന്മാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് ഇവരെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തു വന്നത്.

യൂസഫ് അലി ഓക്കേ, മറ്റു രണ്ടു പേര്‍ കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു എന്നതാണ് ശ്രദ്ധേയമായ ഒരു കമന്റ്. സാമൂഹ്യപരമായ ഒരു കാര്യത്തിലും പ്രത്യക്ഷമായി പ്രതികരിക്കാത്ത

താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ അത്തരത്തിലുള്ള ഒരു തീരുമാനമായിരിക്കാം ഈ രീതിയില്‍ വിമര്‍ശനങ്ങളെ രൂപപ്പെടുത്താന്‍ കാരണമായിട്ടുണ്ടാവുക.

ഇന്നലെയാണ് മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാമ്ബത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയില്‍

നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ വിസ ലഭ്യമാക്കുന്നതിന് മുന്‍കൈ എടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലിക്കും മമ്മൂട്ടിയും മോഹന്‍ലാലും നന്ദി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …