Breaking News

കുരുന്നുകളെ ബലാത്സംഗം ചെയ്തു; യുവതികളുടെ സ്തനങ്ങള്‍ അറുത്തുമാറ്റി; ആക്രമണം തുടര്‍ന്നാല്‍ കൂട്ടക്കുരുതി; താലിബാന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന…

അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍

ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടന താക്കീത് ചെയ്തു. കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍

വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പിഞ്ചുകുട്ടികളെവരെ ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും

തലയറക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച ശേഷം സ്തനങ്ങള്‍ അറുത്ത് മാറ്റിയ ശേഷം വെടിവെച്ച്‌ കൊല്ലുകയാണ് ഭീകരര്‍ ചെയ്യുന്നത്. വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെയും

അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണം ഈ വര്‍ഷം കുത്തനെ ഉയരുമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എന്‍. അസിസ്റ്റന്റ് മിഷന്‍ (യു.എന്‍.എ.എം.എ.) അറിയിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,659 പേര്‍ കൊല്ലപ്പെട്ടതായും

3,254 പേര്‍ക്കു പരുക്കേറ്റതായും മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 47 ശതമാനം കൂടുതലാണിത്. മേയ്-ജൂണ്‍ മാസങ്ങളിലായി 783 പേര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെടുന്നവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ കൊടിയ ദുരിതത്തിലേക്കു തള്ളിവിടുന്ന യുദ്ധരീതികളെക്കുറിച്ചു ജാഗ്രതവേണമെന്നു താലിബാന്റെയും അഫ്ഗാന്റെയും നേതാക്കളോട്

അഭ്യര്‍ഥിക്കുകയാണെന്ന് യു.എന്‍.എ.എം.എ. മേധാവി ഡിബോറ ലിയോണ്‍സ് പറഞ്ഞു. മരണസംഖ്യയില്‍ 64 ശതമാനത്തിനും ഉത്തരവാദി സര്‍ക്കാര്‍ വിരുദ്ധ ശക്തികളാണ്. 40 ശതമാനത്തിനു കാരണം താലിബാനും ഒമ്ബതു ശതമാനത്തിനു

പിന്നില്‍ രാജ്യത്തുള്ള ഐ.എസ്. ഗ്രൂപ്പുമാണ്്. താലിബാന്‍ ഇനിയും അക്രമണം തുടങ്ങുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തന്നെ നിര്‍ദേശം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …