സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്തതായ് റിപ്പോര്‍ട്ട്.
സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ 64.38 ലക്ഷം പേരും വിദേശികളാണ്. 17.1 ലക്ഷം പേര്‍ സ്വദേശികളും. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വിദേശികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ മാത്രം 4,57,623 വിദേശി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ട് രാജ്യം വിട്ടുപോകേണ്ടി വന്നു. എന്നാല്‍, സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലത്തിനിടെ 0.12 ശതമാനത്തിന്‍റെ കുറവുണ്ടായതായ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.