മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധർ.
ഹോങ്കോങ്ങിൽ രോഗബാധിതന്റെ വളർത്തുനായയെ നിരീക്ഷിച്ച ആരോഗ്യ വിദഗ്ധരാണ് നായയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടള്ളത്.
മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇതോടെ ഹോങ്കോങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം
സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
നായയെ തുടർച്ചയായി നിരീക്ഷിച്ച് ആരോഗ്യവകുപ്പ് നായയിൽ പരിശോധന നടത്തുന്നത് തുടരാനാണ് തീരുമാനം. എന്നാൽ ഫലം നെഗറ്റീവ് ആകുന്നതോടെ
മാത്രമേ നായയെ ഉടമസ്ഥന് തിരിച്ച് നൽകുകയുള്ളൂവെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ രോഗബാധിതരുടെ വളർത്തുമൃഗങ്ങൾക്ക് രോഗം ബാധിച്ചതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് പറയുന്നത്.
ഹോങ്കോങ്ങിൽ ഇതിനകം 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേർ ഇതിനകം കൊറോണ ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.