Breaking News

വേദനാജനകമായ രണ്ടാഴ്ചകളാണ് ഇനി അമേരിക്ക നേരിടാന്‍ പോകുന്നത്; ട്രംപ്…

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കന്‍ ജനതയെ കാത്തിരിക്കുന്നതെന്ന് ഡോണാള്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വേദനാജനകമായ മുന്നറിയിപ്പ് നല്‍കിയത്.

ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍

ജനങ്ങള്‍ അതേപടി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തില്‍ ചൈനയെ

തുടക്കം മുതല്‍ പഴിക്കുകയായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച്‌ പല തവണ മുന്നറിയിപ്പ് ലഭിച്ചിട്ടും അതൊന്നും ട്രംപ് ഭരണകൂടം

മുഖവിലയ്‌ക്കെടുത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ രേഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. 5000 ആളുകള്‍ മരിച്ചു. കേരളത്തെക്കാള്‍ ജനസംഖ്യ കുറവുള്ള ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …