Breaking News

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? പലരുടേയും സംശയത്തിന് ഉത്തരം ഇതാ..!!

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഈ കനത്ത വേനല്‍ ചൂടില്‍ കാല്‍ നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്.

കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് മിക്കവരുടെയും ചിന്ത.

പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗപ്പെടുത്താന്‍ സാധിക്കും, എങ്ങനെ എന്നല്ലേ.

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ. എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്.

പ്രധാനമായും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കുന്നതും.

കമ്പ്രസര്‍, കണ്ടന്‍സര്‍, എക്‌സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്ത് തണുപ്പ് അനുഭവപ്പെടുന്നത്.

എ സി ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

കാറിനും വേണം തണല്‍; 

വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അല്‍പ്പ സമയത്തിനുള്ളില്‍ വെള്ളം തിളച്ചു മറിയുന്ന പാത്രം പോലെ ചൂടാവും. ഈ ചൂടില്‍ കാറില്‍ കയറി ഇരുന്നാല്‍ ഒരുപക്ഷെ മരണം വരെ സംഭവിച്ചേക്കാം.

എ സി ഉണ്ടല്ലോ എന്ന് കരുതിയിട്ടും ഒരു കാര്യവുമില്ല. കാറൊന്ന് തണുക്കണമെങ്കില്‍ ചുടൊന്ന് കുറഞ്ഞിട്ടു വേണ്ടേ. അതിനാല്‍ പൊരിവെയിലത്ത് നിര്‍ത്തിയിട്ടാല്‍ എസിക്ക് ജോലി ഭാരം കൂടുമെന്ന് സാരം.

എപ്പോഴും സാധ്യമാവില്ലെങ്കിലും കഴിയുന്നതും കാര്‍ തണലില്‍ നിര്‍ത്തിയിടാന്‍ ശ്രദ്ധിക്കുക. പാര്‍ക്ക് ചെയ്യുമ്പോള്‍ വിന്‍ഡ് ഷീല്‍ഡ് ഉപയോഗിച്ച് കാറിന്റെ വിന്‍ഡോകള്‍ മറയ്ക്കാന്‍ ശ്രദ്ധിക്കാം.

തണല്‍ ലഭിച്ചില്ലെങ്കില്‍;

തണലില്‍ കാര്‍ നിര്‍ത്തിയിടാന്‍ സാധിച്ചില്ലെങ്കില്‍ എസി ഓണ്‍ ചെയ്യുന്നതിന് മുമ്പായി ആവശ്യത്തിന് വായു കാറിനുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പുവരുത്തുക. എസി ഓണ്‍ ചെയ്ത് അത്യാവശ്യം തണുത്തതിന് ശേഷം മാത്രമേ ഗ്ലാസ് പൂര്‍ണമായി ഉയര്‍ത്താവൂ.

ഫാന്‍ സ്പീഡ് ശ്രദ്ധിക്കാം;

എസി ഓണ്‍ ചെയ്യുമ്പോള്‍ ഫാന്‍സ്പീഡ് കുറച്ച് മാത്രം ഓണ്‍ ചെയ്യുക. ഓട്ടോമാറ്റിക് മോഡിലാണെങ്കില്‍ കുഞ്ഞ സ്പീഡില്‍ മാത്രമാണ് തുടക്കത്തില്‍ എസി. ഓണ്‍ ആവുക. പിന്നീട് തണുപ്പ് വര്‍ധിക്കുന്നതനുസരിച്ച് മാത്രമേ സ്പീഡ് കൂടുകയുള്ളൂ.

റീസര്‍കുലേഷന്‍ ഉറപ്പാക്കാ;

എസി ഓണ്‍ ചെയ്യുമ്പോള്‍ ഉള്ളിലെ വായു മാത്രം ഉപയോഗിക്കുന്ന റീ സര്‍ക്കുലേഷന്‍ മോഡും പുറത്തു നിന്ന് കാറ്റ് അകത്തേക്ക്ക കയറുന്ന മോഡും ഉള്ളതറിയാമല്ലൊ. ചൂടുകാലത്ത് റീസര്‍ക്കുലേഷന്‍ മോഡ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. പുറത്തു നിന്നും ചൂടുകാറ്റ് അകത്തേക്ക് കയറുന്നത് തടയാന്‍ അതുകൊണ്ട് നമുക്ക് സാധിക്കും.

വണ്ടി നിര്‍ത്തുമ്പോള്‍;

വണ്ടി നിര്‍ത്തുന്നതിന് മുമ്പ് ആദ്യം എ.സി ഓഫ് ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എസി ഓഫാക്കാതെ നേരിട്ട് എന്‍ജിന്‍ ഓഫാക്കുന്നത് എസി യുണിറ്റിനെ മോശമായി ബാധിക്കും.

നിര്‍ത്തുന്നതിന് ആദ്യ പടിയായി എസി സ്വിച്ച് ഓഫ് ആക്കണം. എന്നാല്‍ ഫാന്‍ ഓഫാക്കേണ്ടതില്ല. ഇത് എസിയില്‍ നിന്നും വെള്ളം പുറത്തേക്ക് വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. അല്‍പ്പം നേരം കൂടി ഫാന്‍ ഉപയോഗിച്ചതിന് ശേഷം നിര്‍ത്തുന്നതിന് മുമ്പായി ഓഫ് ചെയ്യുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …