Breaking News

കര്‍ഷകസമരം പ‌ുതിയതലത്തിലേക്ക്, നാല്‍പ്പതോളം നേതാക്കളുടെ നിരാഹാരം ആരംഭിച്ചു…

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. കര്‍ഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കര്‍ഷകനേതാക്കള്‍ നിരാഹാരം ആരംഭിച്ചു.

വിവിധ പ്രതിഷേധസ്ഥലങ്ങളിലായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതില്‍ 25 പേര്‍ സിംഗു അതിര്‍ത്തിയിലും, പത്തുപേര്‍ തിക്രിയിലും അഞ്ചുപേര്‍ യുപി മേഖലയിലും നിരാഹാരം

അനുഷ്‌ഠിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവം ഹരീന്ദര്‍ സിംഗ് ലാഖോവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരം 20 ദിവസത്തോളം പിന്നിട്ടുകഴിഞ്ഞു.

വിവിധ സംഘടനാ നേതാക്കളുമായി അഞ്ചുതവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കര്‍ശനനിലപാടിലാണ് കര്‍ഷകര്‍.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കര്‍ഷകരുടെ നിരാഹാരസമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കൊപ്പം താനും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി,

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …