സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്കുന്നവയാണ്, എന്നാല്‍
ജാഗ്രതയും സമൂഹ അകലവും ഇതുപോലെത്തന്നെ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിഷു ആഘോഷങ്ങള്‍ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഫലപ്രദമായി തയാറാക്കാന്‍ സാധിച്ചു.
നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്. കോവിഡ് പരിശോധനക്കായി സംസ്ഥാനത്ത് പത്ത് ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പരിശോധനക്ക് നിലവില്‍ ആവശ്യത്തിന് കിറ്റുകളുണ്ട്.
അതേസമയം, റാപ്പിഡ് ടെസ്റ്റ് നടത്താന്‍ കൂടുതല്‍ കിറ്റുകള്‍ വേണ്ടിവരും. കിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ക്രമീകരണം കേന്ദ്ര നിര്‍ദേശ പ്രകാരം മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു.