Breaking News

ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ വ്യോമസേന; ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി സുഖോയ് യുദ്ധവിമാനം…

ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ വ്യോമസേന. എയര്‍ഫോഴ്‌സിന്റെ പടക്കളത്തിലെ യുദ്ധവിമാനമായ സുഖോയ് എസ് യു 30 എം കെ ഐ ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി. ഇതോടെ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ് വിമാനങ്ങളിലൊന്ന് റോഡില്‍ ലാന്‍ഡ് ചെയ്യിച്ച്‌ വ്യോമസേന ചരിത്രം കുറിച്ചിരിക്കുകയാണ്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ എന്നിവര്‍ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും ദേശീയപാത 925 എയിലെ എമര്‍ജെന്‍സി ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു.

രാജസ്ഥാനിലെ ജലോറിലെ ദേശീയപാതയിലായിരുന്നു വ്യാഴാഴ്ച അത്യുജ്ജലമായ പ്രകടനം നടന്നത്. ഇതാദ്യമായാണ് ഏതെങ്കിലുമൊരു യുദ്ധവിമാനം ദേശീയപാതയില്‍ പറന്നിറങ്ങുന്നത്. സുഖോയ് മാത്രമല്ല, സി 130 ജെ സൂപെര്‍ ഹെര്‍കുലീസ് ട്രാന്‍സ്‌പോര്‍ട് വിമാനവും ജലോറിലെ എമര്‍ജെന്‍സി ലാന്‍ഡിങ് ഫീല്‍ഡില്‍ ഇറക്കി വ്യോമസേന പൈലറ്റുമാര്‍ ചരിത്രതാളുകള്‍ക്ക്

ഇടം നല്‍കി. ദേശീയ, സംസ്ഥാന പാതകളുടെയും അതിവേഗ പാതകളുടെയും അടിയന്തര ലാന്‍ഡിങ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത് തുടരുമെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്‍ഡ്യ (എന്‍ എച് എ ഐ) വികസിപ്പിച്ചെടുത്ത എന്‍ എച് 925 ല്‍ 3 കിലോമീറ്റര്‍ ദൂരം വ്യോമസേന തങ്ങളുടെ അടയന്തിര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2017 ഒക്ടോബറില്‍ വ്യോമസേന സമാനമായ മോക് ഡ്രില്‍ നടത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …