Breaking News

കാല്‍ഡോര്‍ കാട്ടുതീ ; 22,000 പേരെ ഒഴിപ്പിച്ചു; ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകള്‍ കയ്യേറി ​കരടികള്‍…

കാല്‍ ഡോര്‍ അഗ്നിബാധയെ തുടര്‍ന്ന്​ കാലിഫോര്‍ണിയയിലെ താഹോ തടാകത്തിന്​ സമീപം​ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തിയതോടെ തെരുവുകള്‍ കയ്യേറി കരടികള്‍. തീ പടര്‍ന്നതോടെ 22,000 പേരെയാണ്​ പ്രദേശത്തു നിന്ന്​ ഒഴിപ്പിച്ചത്​. തെരുവുകള്‍ വിജനമായതോടെ ഇവിടം സമ്ബൂര്‍ണ ആധിപത്യം നടത്തുകയായിരുന്നു കരടികള്‍.

ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകള്‍ തേടിയും വീടുകളില്‍ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. അഗ്നി പടര്‍ന്നതോടെ ഇവയു​ടെ ആവാസകേന്ദ്രം നഷ്​ടമായതോടെയാണ്​ ഇവ കാടുവിട്ട്​ പുറത്തിറങ്ങിയതെന്ന്​ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാട്ടുതീ ശമിച്ചതോടെ പലരും സ്വന്തം വീടുകളിലേക്ക്​ മടങ്ങി.

വീടുകളിലും റോഡിലും നഗരത്തിന്‍റെ പല ഭാഗങ്ങളിലും കരടികളെ കണ്ടതായി പ്രദേശവാസികള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാലിന്യക്കുട്ടകളെല്ലാം കരടികള്‍ നശിപ്പിച്ചതോടെ. മാലിന്യം ഇടുന്നതിനായി താല്‍കാലിക സംവിധാനം ഒരുക്കാനൊരുങ്ങുകയാണ്​ അധികൃതര്‍. ഭക്ഷണം തേടിയാണ്​ ഇവയുടെ നഗരങ്ങളിലേക്കുള്ള സഞ്ചാരം.

മനുഷ്യരെയോ വാഹനങ്ങളെയോ ഇവക്ക്​ പേടിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വിനോദസഞ്ചാരികളുടെ ഒഴുക്കുള്ള കാലിഫോര്‍ണിയ – നെവാഡാ അതിര്‍ത്തിയിലെ താഹോ തടാകത്തിന്​ സമീപമാണ്​ വന്‍ തീപിടിത്തമുണ്ടായത്​. തടാകത്തിന്‍റെ തെക്കുഭാഗത്തെ നഗരത്തില്‍നിന്ന്​ പൂര്‍ണമായും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 776 വീടുകളും കെട്ടിടങ്ങളുമാണ്​ കാല്‍ഡോര്‍ അഗ്നി വിഴുങ്ങിയത്​. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ആയിരക്കണക്കിന്​ അഗ്​നിരക്ഷ സേന ജീവനക്കാരെയാണ്​ പ്രദേശത്ത്​ വിന്യസിച്ചിരുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …