Breaking News

വില കുറഞ്ഞ പ്ലാനുകൾ പിൻവലിച്ച്‌ റിലയൻസ് ജിയോ…

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ വിലകുറഞ്ഞ രണ്ട് എന്‍ട്രിലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചു. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോണ്‍ പ്ലാനുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ 75 രൂപയുടേതായി.

749 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്നത്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന 39 രൂപയുടെയും 69 രൂപയുടെയും പ്ലാനുകള്‍ 14 ദിവസത്തെ വാലിഡിറ്റിയാണ് കമ്ബനി നല്‍കി വരുന്നത്. 39 രൂപയുടെ പ്ലാന്‍ ദിവസവും 100 എംബി ഡാറ്റയും 14 ദിവസത്തേക്ക് സൗജന്യ കോളുകളും നല്‍കിയിരുന്നു.

69 രൂപയുടെ പായ്ക്കില്‍ 14 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നതിനൊപ്പം മൊത്തം 7 ജിബി ഡാറ്റയും നല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ താഴ്ന്ന വരുമാനമുള്ള ആളുകള്‍ക്ക് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ജിയോ 39 രൂപയുടെയും 69

രൂപയുടെയും ജിയോ ഫോണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു എന്നതുകൊണ്ടാണ് രണ്ടു പ്ലാനുകള്‍ നിര്‍ത്തലാക്കിയത്. വരുമാനം കുറഞ്ഞ ധാരാളം ആളുകള്‍ റീചാര്‍ജ് ചെയ്ത പ്ലാനുകള്‍ ആയിരുന്നു ഇവ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …