Breaking News

‘ചാരിറ്റിയെ രാഷ്ട്രീയമായി കാണരുത്’; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ

തൃശ്ശൂര്‍: നടൻ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാരിറ്റിയെ രാഷ്ട്രീയമായി കാണരുതെന്നാണ് ഗോവിന്ദന്റെ പരാമർശം. തൃശൂരിൽ സുരേഷ് ഗോപി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തൃശൂരിൽ ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവർത്തനം എന്നത് സ്വമേധയാ ഉള്ള പ്രവർത്തനമാണ്. അത് രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമല്ല. അതിനെ രാഷ്ട്രീയമാക്കാനുള്ള ബി.ജെ.പിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസ്സിലാകും. വോട്ടർമാർ അത് കൈകാര്യം ചെയ്യും. മുമ്പും അവരത് ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്.

ചാരിറ്റിയെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് പിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. ഇതിനെ രാഷ്ട്രീയ പ്രവർത്തനം എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. 365 ദിവസം തൃശൂരിൽ ക്യാമ്പ് ചെയ്ത് താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …