Breaking News

കൊറോണയില്‍ വിറങ്ങലിച്ച്‌ ലോകം; സ്‌പെയിനില്‍ കൂട്ടമരണം; ൨൪ മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്…

യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ രണ്ടാമത്തെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ സ്‌പെയിനില്‍ കൂട്ടമരണം തുടരുന്നു. 24 മണിക്കൂറില്‍ 832 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 5690 ആയിരിക്കുകയാണ്.

പുതുതായി 7516 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,248 ആയി. വെറും രണ്ടാഴ്ച കൊണ്ടാണ് സ്‌പെയിനില്‍ മരണവും രോഗികളുടെ എണ്ണവും ഇത്രയും അധികത്തിലായത്.

നിറഞ്ഞു കവിഞ്ഞതോടെ ആളുകള്‍ക്ക് ചികില്‍സ കിട്ടാതായി. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് രോഗവ്യാപനത്തിന് കാരണമാകുന്നത്. സുരക്ഷാ വസ്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തത് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

9000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സ്‌പെയിലില്‍ രോഗം ബാധിച്ചത്. ഇതുവരെ ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ

രാജ്യങ്ങളിലായി 29000 ത്തിലേറെ ആളുകളാണ് ഇതുവരെ മരണപ്പെട്ടത്. യൂറോപ്പില്‍ മാത്രം 20,000 ലേറെ ആളുകളുടെ ജീവനാണ് കൊറോണ എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. സ്‌പെയിനില്‍ 5800 ഉം ഇറ്റലിയില്‍ 9134 പേരും കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …