Breaking News

കോവിഡിനെതിരെ പോരാടാന്‍ അക്ഷയ്കുമാറും; നടന്‍ സംഭാവന നല്‍കുന്നത് 25 കോടി…

കോവിഡ് 19 പ്രതിരോധത്തിന് 25 കോടി രൂപ നല്‍കാനെരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് താന്‍ ചെയ്യുകയാണെന്നും

അക്ഷയ്കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. ടാറ്റാ ട്രസ്റ്റും 500 കോടിയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 918 ആയി. 20 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.

രോഗവ്യാപനം തടയാന്‍ രാജ്യമെമ്ബാടുള്ള ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹവ്യാപനത്തിനുള്ള സാധ്യതയില്ലെന്നും അതിനാല്‍ റാന്‍ഡം പരിശോധന നടത്തില്ലെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

അതിനിടെ കോവിഡ് ദുരിതാശ്വാസത്തിനായി പൗരന്മാരുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു. 24 മണിക്കൂറിനിടെ 149 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …