Breaking News

നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്‌റ്റുമായ ബാനര്‍ജി അന്തരിച്ചു…

ശ്രദ്ധേയമായ ‘താരകപ്പെണ്ണാളേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടന്‍പാട്ട് കലാകാരനും പ്രസിദ്ധ കാര്‍ട്ടൂണിസ്‌റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു.

കൊവിഡ് രോഗം ഭേദമായ ശേഷമുള‌ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. കൊല്ലം ശാസ്‌താംകോട്ട മനക്കരമനയില്‍ പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍.

ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കിയിരുന്ന ബാനര്‍ജി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണിസ്‌റ്റുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദ‌ര്‍ശനത്തിന് അദ്ദേഹത്തെ രണ്ടാഴ്‌ച മുന്‍പ് തിരഞ്ഞെടുത്തിരുന്നു.

നാടന്‍പാട്ട് രംഗത്തെ മികച്ച പ്രതിഭയായ അദ്ദേഹത്തിനെ 2014ല്‍ സംസ്ഥാന ഫോക്‌ലോര്‍ അക്കാഡമി മികച്ച യുവപ്രതിഭയ്‌ക്കുള‌ള അംഗീകാരം നല്‍കിയിരുന്നു. ജൂലൈ രണ്ടിന് കൊവിഡ് പോസിറ്റീവായ

ബാനര്‍ജി തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. രോഗം ഭേദമായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് അന്ത്യമുണ്ടായത്. ഭാര്യ ജയപ്രഭ. മക്കള്‍: ഓസ്‌കാര്‍, നൊബേല്‍. ശ്രീകാര്യം ചൈതന്യ ലെയ്‌നിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …