Breaking News

കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങള്‍ കത്തിച്ച പ്രതി പിടിയില്‍

കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. കു​ട്ട​നാ​ട് കൈനകരിയിലാണ് സംഭവം. പല സ്ഥലങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്കൂട്ടറും, കാറുമാണ് കത്തിച്ചത്.

സംഭവത്തില്‍ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം.

കരമാര്‍ഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …