Breaking News

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പന; ആലോചന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി…

സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി മദ്യവില്‍പന ആരംഭിക്കുന്നു എന്ന പ്രചരണം തള‌ളി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇപ്പോള്‍ നടക്കുന്ന ച‌ര്‍ച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ വാടകയ്‌ക്ക് നല്‍കുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്‌കൊയെയും അറിയിച്ചിരുന്നതായാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

മദ്യവില്‍പന ആരംഭിക്കാനുള‌ള സന്നദ്ധത ബെവ്കൊ അറിയിച്ചതായും ഇത് കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റിതര വരുമാനമുണ്ടാക്കാന്‍ പമ്ബുകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാനും അനുമതി നല്‍കിയിരുന്നു.

കെഎസ്‌ആര്‍ടിസിയില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ തുടങ്ങുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ ശക്തമായി എതിര്‍ത്തും അനുകൂലിച്ചും വിവിധ നേതാക്കളടക്കം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് മന്ത്രി പ്രതികരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …