Breaking News

കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കരുത്; ഗുരുതര പ്രശ്നങ്ങലുണ്ടാകുമെന്നു ആരോഗ്യ മന്ത്രാലയം..

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും.

കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും

ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാ​ജ്യ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ണു​നാ​ശി​നി മ​നു​ഷ്യ​രു​ടെ മേ​ല്‍ പ്ര​യോ​ഗി​ക്കു​ന്ന​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ല്‍​കി​യ​ത്. കൊറോണ ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല.

വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടു പോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പല സ്ഥലങ്ങളിലും സോഡിയം ഹൈപോ ക്ലോറൈറ്റ് മനുഷ്യരുടെ മുകളില്‍ തളിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്. ‘വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശിക്കുന്നില്ല.

അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകും’, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …