Breaking News

തുർക്കി ഭൂകമ്പം; സഹായധനം പ്ലാസ്റ്റിക് കാരിബാഗിൽ നൽകി താലിബാന്‍ സന്നദ്ധ സംഘടന

ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്. 

യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി ഖത്തറിലെത്തിയ അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി (എആർസിഎസ്) പ്രസിഡന്‍റ് മൗലവി മതിയുൾ ഹഖ് ഖാലിസ് കാബൂളിലെ തുർക്കി അംബാസഡർ സിഹാദ് എർഗിനേയ്‌ക്കാണ് സഹായ ധനം കൈമാറിയത്. പ്ലാസ്റ്റിക് ബാഗിലാണ് തുക കൈമാറിയത്. തുക കൈമാറുന്ന ചിത്രവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ചിത്രം വൈറലായത്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …