മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായ താരമാണ് ഷാബുരാജ്. ഇന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം
കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. നാല് കുട്ടികളുടെ പിതാവാണ് ഷാബുരാജ്.