Breaking News

കോവിഡ് ബാധിച്ച്‌ മരണപ്പെട്ട 1300 പേരെ സംസ്കരിക്കാന്‍ സഹായിച്ച കൊറോണ വാര്‍യര്‍ കോവിഡ് മൂലം മരണപ്പെട്ടു…

കൊറോണ ബാധിച്ചു മരണപ്പെട്ട 1300ലധികം പേരെ സംസ്കരിക്കാന്‍ സഹായിച്ച 67 വയസ്സുകാരനായ നാഗ്പുര്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറാവാത്ത മൃതദേഹങ്ങള്‍

സംസ്കരിക്കുന്ന ഇദ്ദേഹത്തെ ‘കൊറോണ വാര്‍യര്‍’ (കൊറോണ പോരാളി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2020 ന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചു മറണപ്പെട്ടവരുടെ മൃതദേഹം

സ്വീകരിക്കാന്‍ സ്വന്തം ബന്ധുക്കള്‍ പോലും തയാറാവുന്നില്ലെന്ന് ചന്ദന്‍ നിംജേ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിംജേ മറ്റു വളണ്ടിയേഴ്‌സിനൊപ്പം നാഗ്പൂരില്‍ മരണപ്പെടുന്ന രോഗികള്‍ക്ക് അഭിമാനയത്തോടെയുള്ള അന്ത്യ

യാത്രയൊരുക്കാന്‍ തയാറായി വന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു ശേഷം ഈ മുതിര്‍ന്ന പൗരന്‍ 1300 ലധികം കോവിഡ് രോഗികളുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. തന്റെ നല്ല പ്രവര്‍ത്തികള്‍ കാരണം ദാദ

എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. നാഗ്പൂര്‍ മേയര്‍ ദയാശങ്കര്‍ തിവാരിയും നിംജേയുടെ സല്‍പ്രവൃത്തിക്കളെ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം രാജ്യത്ത് ശക്തമായി

മുന്നേറികൊണ്ടിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ‘കൊറോണ വാര്‍യര്‍’ എന്ന പദവി നല്കി മേയര്‍ ആദരിച്ചിരുന്നു. ദൗര്‍ഭാഗ്യകരമെന്നോണം, മെയ് മാസം ആദ്യമാണ് നിംജേക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

എന്നാല്‍ അസുഖ ബാധിതനായ ഇദ്ദേഹത്തെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം ലഭിക്കാത്തതു കാരണം ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തെ ചികില്‍സിക്കാന്‍ ബന്ധുക്കള്‍ തങ്ങളുടെ സമ്ബാദ്യം മുഴുവന്‍ ചെലവാക്കേണ്ടി വന്നു. താന്‍ ജീവിതത്തില്‍ നിരവധി പേരെ സഹായിച്ചിട്ടുവെങ്കിലും നിംജേ അത്യാസന്ന നിലയില്‍ കിടക്കുമ്ബോള്‍ അദ്ദേഹത്തെ

സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ടോസിലീസുമാബ് കുത്തിവെപ്പിന്റെ ആവശ്യം വന്നിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍

അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും സഹായിക്കാന്‍ തയ്യാറില്ല എന്നാണവര്‍ക്ക് അറിയാന്‍ സാധിച്ചത്. മെയ് 26 ന് അത്യാവശ്യ ഇന്‍ജെക്ഷന്‍ ലഭിക്കാതെ നിംജേ ഈ ലോകത്തോട് വിട പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …