ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 848,994 പേര്‍ രോഗബാധിതരായാണ് കണക്ക്.
ലോകത്തെ നാലിലൊന്ന് കോവിഡ് ബാധിതരുള്ളത് യു.എസിലാണ്. ഇവിടെ ആകെ മരണം 47,676 ആയി. അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.)
ഡയറക്ടര്‍ അറിയിച്ചു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,637,673 ആയി ഉയര്‍ന്നു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി 184,217 പേരാണ് ഇതുവരെ മരിച്ചത്. 717,625 പേര്‍ രോഗമുക്തി നേടി.