Breaking News

മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന; പുതിയ വിവരങ്ങള്‍…

രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ

സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്.  ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം.

എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. സാമ്പത്തിക തളര്‍ച്ചയെ

തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇറ്റലിയും മേയ് നാലു മുതല്‍ ഇളവു നല്‍കാനുള്ള തീരുമാനത്തിലാണ്.

അതേ സമയം സിംഗപൂര്‍ ജൂണ്‍ ഒന്നു വരെ ഭാഗിക ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ലോകത്ത് കോവിഡ് ബാധിതര്‍ 25 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഇന്ത്യാ ഗവണ്‍മെന്റ് ലോകാരോഗ്യ സംഘടനക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …