കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി തമിഴ് നടന്‍ വിജയ്. കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ
സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ
ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും താരം നല്‍കി.നേരത്തെ കേരളത്തിന് കൈത്താങ്ങുമായി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുനും രംഗത്ത് വന്നിരുന്നു.