Breaking News

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു..

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. പത്തനംതിട്ട കുമ്ബഴ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.

കൊല്ലം കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന

ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം ഉണ്ടായത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …