ബൈക്ക് കനാലിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ 26 കാരന് ദാരുണാന്ത്യം. ആഷിക്ക് എന്നയാളാണ് മരിച്ചത്. ജോലി അന്വേഷിച്ച് എത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. കുത്തിയതോട്ടിലെ ബേക്കറിയില്‍ ജോലിക്ക് വന്നതാണ് ഇയാള്‍. ബേക്കറിയുടെ മുന്നില്‍ നിന്ന് ബൈക്കുമായി പോകുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തുറവൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY