മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും
എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY