Breaking News

BREAKING NEWS: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ വീണ്ടും മാറ്റി…

സംസ്​ഥാനത്തെ എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി പിണറായി വിജയന്‍. മേയ്​ 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​,

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും.

നേര​ത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച​താ​യി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജൂ​ണി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …