Breaking News

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ട് തെളിയിക്കുന്ന ചാ​റ്റ് ; ആര്യന്‍ഖാന് ജാ​മ്യം ന​ല്‍​ക​രു​തെന്ന് എ​ന്‍​സി​ബി…

ആഡംബരക്കപ്പല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് എ​ന്‍​സി​ബി. ആ​ര്യ​ന് അന്തരാഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സംഘവുമായി ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ എ​ന്‍​സി​ബി ഹാ​ജ​രാ​ക്കി. ആ​ര്യ​ന്‍റെ വാ​ട്ട്സ്‌ആ​പ്പ് ചാ​റ്റു​ക​ളാ​ണ് കോ​ട​തി​യി​ല്‍ അധികൃതര്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ചാ​റ്റ് ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് എ​ന്‍​സി​ബി കോടതിയില്‍ വാ​ദി​ച്ചു. മും​ബൈ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ആ​ര്യ​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് ആ​ര്യ​ന്‍ ക​ഴി​യു​ന്ന​ത്. അതെ സമയം കേ​സി​ല്‍ ആ​ര്യ​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …