സൗദി അറേബ്യയില്‍ 2691 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്.
ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ് മരിച്ചത്. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു.
ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് ആകെ 28,728 പേരാണ്. ഇവരില്‍ 276 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 26 ശതമാനം
സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്. ബാക്കി 60 ശതമാനം മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.