Breaking News

സംസ്ഥാനത്ത് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു…

സംസ്ഥാനത്ത് ലോക്ക്ഡോണ്‍ ഇളവുകളെതുടര്‍ന്ന് ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ

ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …