ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി. ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22716 ആയി. ഇതുവരെ 363618 പേര്‍ക്ക് രോഗംബാധ സ്ഥിരസ്ഥിരീകരിച്ചു. റഷ്യയില്‍ 344481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.